തിരുവനന്തപുരം സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ മൂര്‍ഖന്‍ കുഞ്ഞ്; മുന്നറിയിപ്പായി വീഡിയോ പങ്കുവെച്ച് വാവ സുരേഷ്

നിരവധി ആളുകള്‍ അനുഭവങ്ങളും പങ്കുവെയ്ക്കാറുണ്ട്.

തിരുവനന്തപുരം: മഴക്കാലമായാല്‍ പാദരക്ഷകള്‍ ഇടുമ്പോഴും ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോഴും മറ്റും സൂക്ഷിക്കണമെന്ന അറിയിപ്പുകള്‍ അനവധി വരുന്നുണ്ട്. ചൂട് തട്ടി പാമ്പ് വന്ന് ഇരിക്കുന്ന ഒരുപാട് കാഴ്ചകള്‍ നാം കാണാറുണ്ട്. ഇരുചക്ര വാഹനങ്ങളുടെ എഞ്ചിനില്‍ കാറിന്റെ ബോണറ്റില്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് പാമ്പുകള്‍ ഒളിച്ചിരിക്കാറുള്ളത്. നിരവധി ആളുകള്‍ അനുഭവങ്ങളും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ അത്തരത്തിലൊരു അനുഭവമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തിരുവനന്തപുരം കരിക്കകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വാവ സുരേഷ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കുട്ടികള്‍ ഷൂസ് ഇടുമ്പോള്‍ സൂക്ഷിക്കണമെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

Exit mobile version