മൂന്ന് ജില്ലകളിൽ ഭാഗികമായി ശനിയാഴ്ച അവധി; ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി

മറ്റു താലൂക്കുകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

ആലപ്പുഴ: സംസ്ഥാനത്തെ വിവിധതാലൂക്കുകളിലെ വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി. നിരവധി അധ്യയന ദിവസങ്ങൾ കനത്തമഴയെ തുടർന്ന് നഷ്ടമായതിനാൽ സംസ്ഥാനത്ത് ശനിയാഴ്ച അധ്യയന ദിവസമായി പ്രഖ്യാപിച്ചിരുന്നു.

ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ അങ്കണവാടികൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

ആലപ്പുഴയിലെ മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ അങ്കണവാടികളും തുറന്ന് പോഷകാഹാര വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തണം.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കും. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

Exit mobile version