നെയ്യാര്‍ ഡാമില്‍ കാണാതായ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകിട്ട് നാലരയോടെയാണ് നെയ്യാറില്‍ നിരപ്പുകാല ചെമ്പൂരുകുന്നില്‍ കടവില്‍ രാധാകൃഷ്ണന്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് രാധാകൃഷ്ണനെ കാണാതായത്.

കാട്ടാക്കട: നെയ്യാര്‍ ഡാമില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പോലീസ് ഹെഡ് ക്വര്‍ട്ടേഴ്സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. പോലീസ് വകുപ്പിലെ മിനിസ്റ്റിരിയല്‍ ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുമായി ഡാമില്‍ എത്തി കുളിക്കുന്നതിനിടെയായിരുന്നു രാധാകൃഷ്ണനെ കാണാതായത്.

ഇന്നലെ വൈകിട്ട് നാലരയോടെ നെയ്യാറില്‍ നിരപ്പുകാല ചെമ്പൂരുകുന്നില്‍ കടവില്‍ രാധാകൃഷ്ണന്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് രാധാകൃഷ്ണനെ കാണാതായത്. മറ്റ് നാല് പേരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അഗ്നിശമനസേന എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഏഴോടെ തിരുവനന്തപുരത്തു നിന്നും എത്തിച്ച സ്‌കൂബയുടെ സഹായത്താല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version