ഭരണഘടനാ പ്രസക്തി ഓര്‍മ്മപ്പെടുത്താന്‍ ‘വി ദി പീപ്പിള്‍’ കൂട്ടായ്മ ഇന്ന്

കൂട്ടായ്മയില്‍ വിവിധ ബാന്‍ഡുകളും സംഗീതജ്ഞരും പരിപാടികള്‍ അവതരിപ്പിക്കും

തിരുവനന്തപുരം: ഭരണഘടനയുടെ പ്രസക്തി ഓര്‍മ്മപ്പെടുത്തിയുള്ള ‘വി ദി പീപ്പിള്‍’ കൂട്ടായ്മ ചൊവ്വാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇന്ന് രാവിലെ 10.30 ന് ഊരാളി സംഗീത പരിപാടിയോടെയാണ് കൂട്ടായ്മയുടെ ആരംഭം. ഒത്തുചേരലില്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും.

കലാ, സാമൂഹ്യ, സംഗീത, സാംസ്‌കാരിക, മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കൂട്ടായ്മയില്‍ വിവിധ ബാന്‍ഡുകളും സംഗീതജ്ഞരും പരിപാടികള്‍ അവതരിപ്പിക്കും . ഒത്തുചേരലിനെത്തുന്നവര്‍ മജന്ത നിറമുള്ള ബലൂണുകള്‍ ഉയര്‍ത്തും

ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിക്കു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഭരണഘടനാ വിശ്വാസികള്‍ ഒത്തു ചേരുന്നത്.

Exit mobile version