കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍; ജനങ്ങളെ ഒഴിപ്പിച്ചു

കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതി ഇനിയും മാറിയിട്ടില്ല

മലപ്പുറം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. സഥലത്തെത്തി പരിശോധന നടത്തിയ ശേഷം വില്ലേജ് ഓഫീസര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ മലയ്ക്കു താഴെ താമസിക്കുന്ന പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയോടെ ആളുകളെ ഒഴിപ്പിച്ചു.

ഇവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് മാറ്റിയത്. കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതി ഇനിയും മാറിയിട്ടില്ല. ഉരുള്‍പൊട്ടലില്‍ മരിച്ച 23 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Exit mobile version