പ്രളയ ചിത്രത്തിനായി സെറ്റിട്ടു; ഒടുവിൽ മഴയത്ത് യഥാർത്ഥത്തിൽ ദുരിതാശ്വാസ ക്യാംപായി മാറി; അഭയം തേടി സംവിധായകന്റെ അമ്മയും

അന്തേവാസികളായി എത്തിയവരിൽ ചിത്രത്തിന്റെ സംവിധായകന്റെ അമ്മയുമുണ്ടായിരുന്നു.

ചാഴൂർ: കഴിഞ്ഞവർഷം പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥപറയാനായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് യഥാർത്ഥത്തിൽ ദുരിതാശ്വാസ ക്യാംപായി മാറി. വാട്ടർ ലെവൽ എന്ന ചിത്രത്തിനായി ഒരുക്കിയ സെറ്റ് ഉൾപ്പെടുന്ന സ്‌കൂൾ ദുരിതാശ്വാസ ക്യാംപായി മാറുകയായിരുന്നു പെരുമഴയത്ത്. അന്തേവാസികളായി എത്തിയവരിൽ ചിത്രത്തിന്റെ സംവിധായകന്റെ അമ്മയുമുണ്ടായിരുന്നു.

ചാഴൂർ സ്വദേശി ജി വിഷ്ണുവാണ് വാട്ടർ ലൈവൽ എന്ന ചിത്രത്തിന്റെ സംവിധായകൻ. പ്രളയരൂപത്തിൽ വീണ്ടും ജലമെത്തിയതോടെ വിഷ്ണുവിന്റെ അമ്മയും തൃശ്ശൂർ ചാഴൂരിലെ ശ്രീനാരായണ മെമ്മോറിയൽ എച്ച് എസ്എസിലേക്ക് അഭയം തേടിയെത്തി.
ചിത്രീകരണം ക്യാംപ് അവസാനിച്ചതിനു ശേഷം തുടരാമെന്നാണ് തൂരുമാനമെങ്കിലും സ്‌കൂളിൽ തയ്യാറാക്കിയ ഹെലികോപ്റ്ററിന്റെ സെറ്റ് കനത്ത മഴയിൽ നശിച്ചു പോയി. 281 പേരാണ് ഇപ്പോൾ ചാഴൂരിലെ ഈ ക്യാംപിലുള്ളത്.

Exit mobile version