വെള്ളപ്പൊക്ക ഭീതിയില്‍ കുട്ടനാട്;ആളുകളെ ഒഴിപ്പിക്കുന്നു; റോഡുകളും പാടങ്ങളും വെള്ളത്തിനടിയില്‍

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി എസി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.

ആലപ്പുഴ: കുട്ടനാട് വെള്ളപ്പൊക്ക ഭീതിയില്‍. കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ വെള്ളം കയറി തുടങ്ങി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിന്റെ അടിയിലായി.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി എസി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോട്ടയത്ത് നിന്നും ചേര്‍ത്തല, കുമരകം, ആലപ്പുഴ, മൂന്നാര്‍ എന്നിഭാഗങ്ങളിലേക്കുളള സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്.

കോട്ടയത്തിന്റെ പടിഞ്ഞാറന്മേഖലകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇവിടുത്തെ വീടുകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

കഴിഞ്ഞ മഹാ പ്രളയത്തില്‍ ഏറ്റവും ദുരിതം അനുഭവിച്ചത് കുട്ടനാട്ടുകാരാണ്. മാസങ്ങളോളമാണ് ഇവിടുത്തുകാര്‍ ക്യാമ്പുകളില്‍ കഴിഞ്ഞത്.

Exit mobile version