കനത്ത മഴ; കൊല്ലത്തും തിരുവനന്തപുരത്തും അവധി പ്രഖ്യാപിച്ചു, ഇതോടെ 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കോഴിക്കോട്: കനത്ത മഴ സംസ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ ഭീതിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് മറ്റൊരു കെടുതി കൂടി സംസ്ഥാനത്തെ ചുറ്റിയിരിക്കുന്നത്. പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

നേരത്തെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തിരുവനന്തപുരത്തിനും കൊല്ലത്തിനും അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version