യുപിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി കൊല്ലത്തുകാരി ലക്ഷ്മി; അഭിമാന നേട്ടം

എന്നാല്‍ ലക്ഷ്മിയുടെ ആഗ്രഹം മറ്റൊന്നാണ്. സിവില്‍ സര്‍വീസ് ആണ് ആഗ്രഹം.

കൊല്ലം: യുപിഎസ്‌സി കംബൈന്‍ഡ് ഡിഫന്‍സ് സിവില്‍ സര്‍വീസ് പരീക്ഷയുടെ വനിതാ വിഭാഗത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി മലയാളി. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ലക്ഷ്മി ആര്‍ കൃഷ്ണനാണ് റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്. അഭിമാന നേട്ടത്തിലാണ് ഇപ്പോള്‍ ലക്ഷ്മി.

സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കഴിഞ്ഞ നവംബറിലാണ് യുപിഎസ്‌സിയുടെ കംബൈന്‍ഡ് ഡിഫന്‍സ് പരീക്ഷ ലക്ഷ്മി എഴുതുന്നത്. എഴുത്ത് പരീക്ഷയില്‍ വിജയിച്ച ലക്ഷ്മി ഏപ്രിലില്‍ അഭിമുഖ പരീക്ഷയിലും പങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഫലം പുറത്ത് വന്നത്. ഇനിയുള്ളത് പരിശീലനം ആണ്. അത് കൂടി പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്മിക്ക് കരസേനയില്‍ ലഫ്റ്റനന്റ് പദവിയില്‍ ജോലി ലഭിക്കും.

എന്നാല്‍ ലക്ഷ്മിയുടെ ആഗ്രഹം മറ്റൊന്നാണ്. സിവില്‍ സര്‍വീസ് ആണ് ആഗ്രഹം. അതുകൊണ്ട് പരിശീലനത്തിന് ചേരുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു.

Exit mobile version