വിവാഹം കഴിഞ്ഞവരെ നിങ്ങളുടെ മൊഞ്ചുള്ള വസ്ത്രങ്ങൾ ഏഞ്ചൽസിന് തരാമോ? യത്തീമായ മണവാട്ടികൾക്കവ നിധിയായി തീരട്ടെ;അനാഥരായവർക്ക് കൈത്താങ്ങാകാൻ നർഗീസും ഏഞ്ചൽസും

വയനാട്: വിവാഹം എല്ലാവരുടെ ജീവിതത്തിലേയും ഏറ്റവും പ്രിയപ്പെട്ട ദിനമായിരിക്കും. ഏറ്റവും ആഢംബരത്തോടെ അണിഞ്ഞൊരുങ്ങാൻ ഓരോരുത്തരരും ആഗ്രഹിക്കുന്ന ദിനം. ഏറ്റവും മികച്ചതെന്ന് തോന്നുന്ന വസ്ത്രമണിഞ്ഞ് വിവാഹദിനം ആഘോഷമാക്കുന്നവർ എന്നാൽ പിന്നീട് ഈ വസ്ത്രങ്ങളെ പലകാരണങ്ങളാൽ അവഗണിക്കുകയാണ് പതിവ്. വല്ലാതെ ആഢംബരം കൂടുതലായതിനാൽ മറ്റൊരു വിശേഷ ദിനത്തിൽ ഈ വസ്ത്രങ്ങൾ ഉപയോഗിക്കാനും പറ്റാറില്ല. ഇത്തരത്തിൽ അലമാരകളിൽ ഭാരമായി ഇരിക്കുന്ന ഈ വസ്ത്രങ്ങൾ മറ്റൊരാളുടെ സന്തോഷം നിറവേറ്റാനായി നിങ്ങൾക്ക് നൽകാനാകില്ലേ? ആകുമെന്നാണ് ‘ഏഞ്ചൽസ്’ തെളിയിച്ചിട്ടുള്ളത്.

ആവശ്യമില്ലാതെ അലമാരകളിൽ ഇരുന്ന് നശിക്കുന്ന ഇത്തരം വിവാഹവസ്ത്രങ്ങൾ 394 നിർധനരായ യുവതികൾക്കാണ് മംഗല്യദിനത്തിൽ തുണയായത്. നിങ്ങളുടെ കൈകളിലിരുന്ന് നശിക്കുന്ന ഈ വസ്ത്രങ്ങൾ വയനാട്ടിൽ പ്രവർത്തിക്കുന്ന ‘ഏയ്ഞ്ചൽസ്’ എന്ന സന്നദ്ധ സംഘടനയ്ക്ക് നൽകാം. അവർ ഇത് നിർധനരായ വിവാഹസ്വപ്‌നങ്ങളുമായി നടക്കുന്ന പെൺകുട്ടികളിലേക്ക് സൗജന്യമായി എത്തിക്കും. നർഗീസ് ബീഗമാണ് ഈ ഏഞ്ചൽസ് ന്നെ സന്നദ്ധ സംഘടനയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

തങ്ങളുടെ സംഘടനയുടെ സത്പ്രവർത്തി വിവരിച്ച് നർഗീസ് ബീഗം പോസ്റ്റ് ചെയ്ത കുറിപ്പ്:

വിവാഹം കഴിഞ്ഞവരെ നിങ്ങളുടെ മൊഞ്ചുള്ള വസ്ത്രങ്ങൾ ഏഞ്ചൽസിന് തരാമോ? നിർധനരായ യത്തീമായ മണവാട്ടികൾക്കവ നിധിയായി തീരട്ടെ. അലമാരയിൽ കാലങ്ങളോളം സൂക്ഷിച്ച് വെച്ച് നശിപ്പിച്ച് കളയാതെ മറ്റൊരു കുഞ്ഞിന്റെ വിവാഹ സ്വപ്നത്തിന് നിറം ചാർത്താനവ നൽകാമോ? ഏഞ്ചൽസ് ‘ എന്താണെന്ന് അറിയാലോ. ‘ഏഞ്ചൽസ് ‘. നിർധരരും പണമില്ലാത്തവരുമായ നമ്മുടെ സഹോദരങ്ങൾക്ക് സൗജന്യമായൊരു ഷോപ്പിംഗ്. അഡോറയുടെ (Agency for Devotepmental Operation in rural Area) കീഴിൽ വയനാട്ടിൽ നാല് ഏഞ്ചൽസ് പ്രവർത്തിക്കുന്നുണ്ട് !

1) സുൽത്താൻ ബത്തേരിയിൽ, 2) കമ്പളക്കാട്, 3) തലപ്പുഴ, 4) മേപ്പാടി, 5) കാസർക്കോഡ് നായനാർമൂല

ഏഞ്ചൽസിൽ വസ്ത്രങ്ങളുടെ കെട്ടുകൾ വളരെ പെട്ടൊന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. നിങ്ങളുടെ ചുറ്റിലും പലർക്കും ഏഞ്ചൽസിനെക്കുറിച്ച് അറിയില്ലായിരിക്കും പറയണം ‘ഇവിടെ ഒരു മാലാഖ (ഏഞ്ചൽസ്) വർണനൂലിനാൽ തുന്നിയ കുപ്പായങ്ങൾ അവ ആഗ്രഹിക്കുന്നവർക്ക് നൽകുന്നുണ്ടെന്ന് ‘ വലിപ്പം കുറഞ്ഞിട്ടും താത്പര്യക്കുറവും ഇഷ്ടക്കുറവു മൂലവും മാറ്റിവെക്കപ്പെട്ടവ മറ്റൊരാൾക്ക് ധരിക്കാൻ സാധിക്കുന്നവയാണെന്ന് ബോധ്യമുള്ളവ അഡോറയുടെ സാമൂഹ്യ സേവന സ്ഥാപനമായ നിർധരരുടെ വസ്ത്രാലയങ്ങളിൽ നമ്മുടെ സ്വന്തം ഏഞ്ചൽസുകളിൽ എത്തിച്ചു തരികയോ ,കൊറിയർ അയച്ചു തരികയോ ചെയ്യുമല്ലോ? കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ ,ഇന്നർ വെയറുകൾ , മുതിർന്നവരുടെ വസ്ത്രങ്ങൾ ,(എല്ലാതരത്തിലുള്ള വസ്ത്രങ്ങളും ആവശ്യമാണ് മറ്റൊരാൾക്ക് ധരിക്കാൻ സാധിക്കുന്നവ )
അണ്ടർ സ്‌ക്കേർട്ടുകൾ , സാനിറ്ററി നാപ്കിൻസ് അത്യാവശ്യമായവ ആദിവാസി പെൺകുഞ്ഞുങ്ങളെ സുരക്ഷിതരായി വൃത്തിയോടെ ജീവിപ്പിക്കാൻ എല്ലാ മാസവും സാനിറ്ററി നാപ്കിൻസ് നൽകി വരുന്നുണ്ട് ,
അവരിൽ അടിവസ്ത്രങ്ങൾ ശീലമാക്കാൻ അവയും നൽകി അവയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നുമുണ്ട് ! വിവാഹ വസ്ത്രങ്ങൾക്കായി വന്ന് പേര് രജിസ്റ്റർ ചെയ്യുന്ന നിർധന പെൺകുട്ടികളുടെ ബന്ധുക്കൾക്ക് വസ്ത്രങ്ങൾ നൽകേണ്ടതുമുണ്ട് കേട്ടോ! ഇത് വരെ നമ്മൾ 394 പെൺകുഞ്ഞുങ്ങൾക്ക് വിവാഹ വസ്ത്രങ്ങൾ നൽകി! (ഭർത്താവിനാൽ പേക്ഷിക്കപ്പെട്ട സ്ത്രീകളുടെ മക്കൾ ,രക്ഷിതാക്കൾ ഇല്ലാത്ത മക്കൾ, പിതാവ് മരണപ്പെട്ട മക്കൾ , കിടപ്പിലായവരുടെ മക്കൾ ). അവ നൽകാൻ സാധിച്ചത് നിങ്ങൾ തക്ക സമയങ്ങളിൽ സഹായിച്ചതിനാലാണ് ട്ടോ. പഴയ മോഡൽ കല്ല് വെച്ച സാരികൾ ഇരിപ്പുണ്ട് കുറച്ച് അവ ഇപ്പോഴത്തെ മക്കൾക്ക് വേണ്ട. വിവാഹം കഴിഞ്ഞവരെ നിങ്ങളുടെ വിവാഹ വസ്ത്രങ്ങൾ അലമാരികളിൽ സൂക്ഷിക്കപ്പെടേണ്ടവയല്ല ,അത് നിർധനയായ ഒരു രാജകുമാരിക്ക് അവകാശപ്പെട്ടതാണ്!
കൊറിയർ അഡ്രസ്സുകൾ താഴെ (നേരിട്ടും എത്തിക്കാം സന്തോഷം മാത്രം)

Exit mobile version