സനല്‍ കൊലപാതകം..! ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് രണ്ട് ദിവസത്തിനകം, സൂചന നല്‍കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. ഉദ്യോഗസ്ഥനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് സൂചന നല്‍കി. ഹരികുമാറിനെ നാടുവിടാന്‍ സഹായിച്ചവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

അതേസമയം ഹരികുമാറിന് കീഴടങ്ങാന്‍ സമയം നല്‍കിയിരുന്നു. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഇന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ശ്രീജിത്ത് അന്വേഷണ പുരോഗതി വിലയിരുത്തും. തമിഴ്‌നാട് അതിര്‍ത്തിയിലെവിടെയോ ഹരികുമാര്‍ ഉണ്ടെന്നാണ് നിഗമനം. എന്നാല്‍ അദ്ദേഹം മധുരവിട്ടെന്ന് സൂചന കിട്ടിയിരുന്നു. അറസ്റ്റിലായ തൃപ്പരിപ്പിലെ ലോഡ്ജുടമ സതീശ് സംഘടിപ്പിച്ചു നല്‍കിയ രണ്ട് സിം കാര്‍ഡുകളില്‍ നിന്നും ഹരികുമാര്‍ വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ ഇന്ന് ക്രൈംബ്രാഞ്ചിന് ലഭിക്കും.

ദൃക്‌സാക്ഷികളായ ഹോട്ടലുടമ മാഹിന്റെയും സജികുമാറിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയേക്കും. ബിനുവിന്റെ അറസ്റ്റിലായ മകന്‍ അനൂപ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Exit mobile version