പെരുന്നാളിന് വീട്ടില്‍ ഭക്ഷണം എത്തിച്ചില്ല; ചോദ്യം ചെയ്ത ഭാര്യയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍

മൂന്നു വര്‍ഷം മുന്‍പായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം

നിലമ്പൂര്‍: നിലമ്പൂരില്‍ പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം എത്തിച്ചില്ല. ചോദ്യം ചെയ്ത ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. സംഭവത്തില്‍ ബംഗാള്‍ സ്വദേശി ജൗഹീറുല്‍ ഇസ്ലാമിനെ (25) ആണ് പിടിയിലായത്.

ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു വര്‍ഷം മുന്‍പായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. രണ്ടു വയസായ ആണ്‍കുഞ്ഞുണ്ട്. കരുളായി റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30 ഇരുവരുടെയും കുഞ്ഞിന്റെ മുന്‍പില്‍ വെച്ചായിരുന്നു സംഭവം. പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങി. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവിടാന്‍ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുല്‍ ചോദിച്ചെങ്കിലും നല്‍കിയില്ല.

പിന്നീട് പ്രകോപിതനായ ജൗഹിറുല്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ സൂക്ഷിച്ച ഡീസല്‍ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് മുഹസിമയെ ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version