പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മലപ്പുറം: നിലമ്പൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ‘കത്രിക’ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതില്‍ രണ്ടാമത്തെ ചിഹ്നമായ കത്രിക അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു പി വി അന്‍വര്‍ മത്സരിച്ചത്.

കത്രിക ചിഹ്നം ലഭിച്ചതില്‍ സന്തോഷമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. പിണറായി വിജയനും വി ഡി സതീശനും തന്നെ കത്രികയിട്ടാണ് പൂട്ടിയത്. കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങള്‍ കത്രിക കൊണ്ട് വെട്ടുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Exit mobile version