പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുഎഇയില്‍ ഇമാമിന് ശിക്ഷ വിധിച്ചു

അജ്മാനിലെ അല്‍ ജര്‍ഫ്-2 ഏരിയയിലുള്ള പള്ളിയില്‍ 31കാരനായ ഇമാമിനെയാണ് അജ്മാന്‍ ക്രമിനല്‍ കോടതി അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചത്

അജ്മാന്‍: അജ്മാനില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇമാമിന് ശിക്ഷ വിധിച്ചു. അജ്മാനിലെ അല്‍ ജര്‍ഫ്-2 ഏരിയയിലുള്ള പള്ളിയില്‍ 31കാരനായ ഇമാമിനെയാണ് അജ്മാന്‍ ക്രമിനല്‍ കോടതി അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചത്.

ഏഷ്യന്‍കാരനായ പ്രതി ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പള്ളിയിലെത്തിയ 12 വയസുകാരനെ പ്രര്‍ത്ഥനയ്ക്ക് ശേഷം ഇയാളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് പീടിപ്പിച്ചതെന്ന് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പള്ളിയില്‍ പോയ കുട്ടി വൈകി വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. പ്രാര്‍ത്ഥന കഴിഞ്ഞ ശേഷം കുട്ടിക്ക് അഞ്ച് ദിര്‍ഹം നല്‍കി കുട്ടി മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് പീഡനം നടത്തിയത്.

ഇതേപോലെ ഇയാള്‍ ഒന്‍പത് തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി തവണ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായി.

Exit mobile version