പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും, ബലാത്സംഗശ്രമത്തിനും കേസെടുത്തു

തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കാസര്‍കോട് സ്വദേശി ആഷിഖിനെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം കാസര്‍കോടേക്ക് കടന്ന് പ്രതിയെ കഴക്കൂട്ടം പോലീസും സിറ്റി ഷാഡോ പോലീസും ചേര്‍ന്നാണ് വലയിലാക്കിയത്.

ചികിത്സയിലായിരുന്ന കുട്ടിയുടെ അമ്മ മരുന്ന് വാങ്ങാന്‍ മുറിയുടെ പുറത്തേയ്ക്ക് പോയ സമയത്താണ് ഇയാള്‍ പെണ്‍കിട്ടിയെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. ആശുപത്രിയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും, ബലാത്സംഗശ്രമത്തിനും കേസെടുത്തു. കഴക്കൂട്ടം മേനംകുളത്തെ ഭാര്യവീട്ടിലായിരുന്നു പ്രതിയുടെ താമസം. മോഷണ കേസില്‍ ജയിലില്‍ കിടന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഞ്ചാവ് കേസില്‍ പലതവണ പിടിയിലായിട്ടുണ്ട്.

Exit mobile version