മധ്യപ്രദേശില്‍ ബിഎസ്‌പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ അടിച്ച് കൊന്നു

കോണ്‍ഗ്രസില്‍ ചേര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൗരസ്യ കൊല്ലപ്പെടുന്നത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിഎസ്‌പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിഎസ്‌പി നേതാവിനെ അടിച്ച് കൊന്നു.
ദേവേന്ദ്ര ചൗരസ്യയാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ ചൗരസ്യയുടെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൗരസ്യ കൊല്ലപ്പെടുന്നത്.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് അക്രമികള്‍ ചോരസ്യയേയും മകനേയും ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഒളിവിലാണ്.

Exit mobile version