അധ്യാപിക വെടിയേറ്റ് മരിച്ചു..! പോലീസ് അന്വേഷണം ആരംഭിച്ചു

ഡല്‍ഹി: അധ്യാപിക വെടിയേറ്റ് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ഭാവന റോഡില്‍ ആണ് സംഭവം. സുനിത ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.സുനിത ഫിറോസ്പൂര്‍ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. സ്‌കൂളിലേക്ക് പോകും വഴിയാണ് സുനിതയ്ക്ക് വെടിയേറ്റത്.

സുനിതയെ ബൈക്കിലെത്തിയ ആക്രമികള്‍ തടഞ്ഞു വയ്ക്കുകയും നിറയൊഴിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പ്രാവശ്യമാണ് അക്രമികള്‍ സുനിതയ്ക്കു നേരെ വെടിയുതിര്‍ത്തത്. പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് .

Exit mobile version