നൂറുവയസുകാരിയെ ബലാത്സംഗം ചെയ്ത ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വയോധികയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. ബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത് ബിശ്വാസാണ്(21) പോലീസിന്റെ അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നൂറവയസുകാരിയായ വയോധികയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്.  ഉറങ്ങുകയായിരുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് യുവാവ് പീഡനത്തിനിരയാക്കിയത്.

വയോധികയുടെ നിലവിളിയെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തുകയും ഇയാളെ പോലീസിലേല്‍പിക്കുകയുമായിരുന്നു. ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Exit mobile version