ഭക്ഷണത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം കത്തികുത്തില്‍ അവസാനിച്ചു; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ഭക്ഷണത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ അവകസാനിച്ചത്. ഗുരുതരമായി മുറിവേറ്റ ബിപനെ മറ്റു മുറിയില്‍ താമസിച്ചിരുന്നവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിക്കുകയായിരുന്നു

തിരുവനന്തപുരം: ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശി ബിപന്‍ കുമാര്‍ (36) ആണ് മരിച്ചത്. തിരുവനന്തപുരം തുമ്പയിലാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ ബിപന്‍ കുമാറും സുഹൃത്തായ ഒഡീഷ സ്വദേശിയായ യുവാവും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായത്.

ഭക്ഷണത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ അവകസാനിച്ചത്. ഗുരുതരമായി മുറിവേറ്റ ബിപനെ മറ്റു മുറിയില്‍ താമസിച്ചിരുന്നവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസറ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

Exit mobile version