വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വാക്‌പോര്..! 35കാരനെ കുത്തിക്കൊന്നു

മുംബൈ:വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വാക്‌പോര് അവസാനിച്ചത് കൊലപാതകത്തില്‍.ഗ്രൂപ്പിനകത്തെ വഴക്കിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മോയിന്‍ മഹ്മൂദ് പത്താന്‍ എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഔറംഗബാദിലെ ഫാത്തിമാ നഗറിലാണ് സംഭവം.നാട്ടുകാര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ നിരന്തരം വാക്കുതര്‍ക്കങ്ങളുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം മോയിന്‍, ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത മെസേജിന്റെ പേരില്‍ ഇരു സംഘങ്ങളും തമ്മില്‍ വാക്‌പോരുണ്ടായി.

മണിക്കൂറുകള്‍ക്ക് ശേഷം എതിര്‍ ഗ്രൂപ്പിലെ അംഗങ്ങളുള്‍പ്പെടെ ഇരുപതോളം പേര്‍വടിവാളും കത്തികളും ഇരുമ്പ് ദണ്ഡുകളുമായി ഫാത്തിമാ നഗറിലെത്തുകയായിരുന്നു. തുടര്‍ന്ന് മോയിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍തുടങ്ങി. ഇവരെ പിടിച്ചുമാറ്റാന്‍ശ്രമിച്ച മോയിന്റെ ബന്ധുവിനും പരിക്കേറ്റു. എന്നാല്‍മാരകമായ മുറിവുകളേറ്റതിനാല്‍ മോയിന്റെ ജീവന്‍രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ആറ് പേര്‍അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍തുടരുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Exit mobile version