നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധം..! മൃതദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിനുള്ളില്‍ എത്തിയോ എന്ന് അറിയാന്‍ ആന്തരികാവയവ റിപ്പോര്‍ട്ട് ലഭിക്കണം; ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ക്രൂരതയ്ക്ക് ഇരയായസനല്‍കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ മൃതദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നു. അതേസമയത്ത് ശരീരത്തിനുള്ളില്‍ മദ്യത്തിന്റെ അംശം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് മദ്യം നല്‍കിയതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. മദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകണമെങ്കില്‍ ആന്തരികാവയവ റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

നവംബര്‍ 5നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തി ആ ക്രൂരത അരങ്ങേറിയത്. ഡിവൈഎസ്പി ഹരികുമാര്‍ കൂട്ടുകാരന്റെ വീട്ടില്‍ നിന്ന് മദ്യസത്കാരം കഴിഞ്ഞ് വരുന്നതിനിടെ ഉണ്ടായ വാഹനം പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുക്കം സനലിന്റെ മരണത്തില്‍ കലാശിച്ചത്. അപകടശേഷം സനലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതില്‍ ദുരൂഹത നിറഞ്ഞിരുന്നു. പോലീസ് ഡ്യൂട്ടിമാറുന്നതിന് സ്‌റ്റേഷനിലേക്ക് പോയപ്പോള്‍ രക്തത്തില്‍ കുളിച്ച സനലിനേയും കൂട്ടിയിരുന്നു. ഇതിനിടെ പോലീസ് സനലിന്റെ വായില്‍ മദ്യം ഒഴിച്ച് കൊടുത്തതായാണ് ആരോപണം…

എന്നാല്‍ ഡിവൈഎസ്പി നാടുവിട്ടതും അദ്ദേഹത്തിന്റെ ആത്മഹത്യയും തികച്ചും നാടകീയ പരമായിരുന്നു. തമിഴ്‌നാട്ടിലേക്ക് മുങ്ങിയ വിവരമനുസരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ നാടുമുഴുവന്‍ അരിച്ച്് പെറുക്കി. ഒടുക്കം മകന്റെ കല്ലറയില്‍ ഒരു പുഷ്പം വെച്ച് സ്വന്തം വിധി തീരുമാനിക്കുകയും ചെയ്തു. എന്നിട്ടും ഡിജിപി ഉള്‍പ്പടെയുള്ള ഏമാന്മാര്‍ ഇരുട്ടില്‍ തപ്പുന്നതായും ആരോപണം ഉയര്‍ന്നു,

Exit mobile version