ആയുധധാരികളായ പോലീസുകാര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കരുത്..! നിര്‍ദേശവുമായി സുപ്രീം കോടതി

ഒറീസ: പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് ആയുധധാരികളായ പോലീസുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെതുടര്‍ന്നായിരുന്നു ഈ നിര്‍ദേശം. ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതിനെതിരേ കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ശ്രീ ജഗന്നാഥ സേനയാണ് ക്ഷേത്രം കമ്മിറ്റി നടപ്പാക്കിയ ക്യൂ സംവിധാനത്തിനെതിരേ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഒറീസ സര്‍ക്കാര്‍ അറിയിച്ചു. മാത്രമല്ല സംഭവത്തില്‍ ഒമ്പത് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Exit mobile version