സ്ത്രീകളെ ബഹുമാനിക്കാത്തയാള്‍, ആസം ഖാന്‍ മാപ്പ് പറയണം, ഇല്ലെങ്കില്‍ പിരിച്ചു വിടണം; എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് രമാ ദേവി

ആസം ഖാനെ പിരിച്ചുവിടാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്നും രമാ ദേവി കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മോശം പരാമര്‍ശം നടത്തിയ എസ്പി എംപി ആസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി രമാ ദേവി. സ്ത്രീകളെ ഒരിക്കല്‍ പോലും ബഹുമാനിക്കാത്ത ആള്‍ ആണെന്നും ആസം ഖാന്‍ മാപ്പ് പറയണമെന്നുമാണ് എംപിയുടെ ആവശ്യം. ഇല്ലെങ്കില്‍ പിരിച്ചു വിടണമെന്നാണ് ഉയര്‍ത്തിയിരിക്കുന്ന ആവശ്യം.

ആസം ഖാനെ പിരിച്ചുവിടാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്നും രമാ ദേവി കൂട്ടിച്ചേര്‍ത്തു. വനിതാ എംപിമാരും ആസം ഖാന്‍ മാപ്പുപറയണമെന്ന് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ആസം ഖാന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സസ്‌പെന്റ് ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദും ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഇതോടെ ഒരു വിഭാഗം തന്നെയാണ് ആസം ഖാനെതിരെ തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് ആസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്.

സ്പീക്കര്‍ ചെയറില്‍ ഇരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു ആസം ഖാന്‍ പറഞ്ഞത്. ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും ആസം ഖാന്റെ പരാമര്‍ശം നീക്കണമെന്നും രമാ ദേവി ആവശ്യപ്പെട്ടിരുന്നു. ആസം ഖാന്റെ വാക്കുകളില്‍ വന്‍ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നത്.

Exit mobile version