‘വിശിഷ്ടാതിഥി’യെ കൊഞ്ചിച്ചും ലാളിച്ചും പ്രധാനമന്ത്രി;സോഷ്യല്‍മീഡിയയില്‍ വൈറലായി മോഡിയുടെ കുഞ്ഞ് കൂട്ടുകാരന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനെത്തിയ കുഞ്ഞ് അതിഥിയാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം. പാര്‍ലമെന്റിലെ തിരക്കുകള്‍ക്കിടയിലും ഒരു കുഞ്ഞിനെ ലാളിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്ര നിമിഷ നേരം കൊണ്ടാണ് തരംഗമായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പാര്‍ലമെന്റില്‍ തന്നെ കാണാനെത്തിയ സ്പെഷ്യല്‍ കൂട്ടുകാരന്‍ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ മടിയിലിരുത്തിയും കൈകളിലെടുത്ത് താരാട്ട് ആട്ടുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രം അതിവേഗമാണ് വൈറലായത്. കുഞ്ഞിന് വേണ്ടി മേശപ്പുറത്ത് രണ്ട് ചോക്ലേറ്റുകളും പ്രധാനമന്ത്രി കരുതിയിരുന്നു.

ചിത്രങ്ങള്‍ രണ്ടു മണിക്കൂറിനുള്ളില്‍ പത്തുലക്ഷം ലൈക്കും പതിമൂവായിരത്തിലേറെ കമന്റുമാണ് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ബിജെപി രാജ്യസഭാംഗം സത്യനാരായണ്‍ ജാത്യയുടെ കൊച്ചുമകനാണ് സൈബര്‍ ലോകം തേടിയ വൈറല്‍ കൂട്ടുകാരന്‍.

Exit mobile version