മധ്യപ്രദേശിലെ കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൂടിക്കാഴ്ച നടത്തും

narendra modi | big news live

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച. 23,000 ഗ്രാമങ്ങളില്‍ പരിപാടി പ്രദര്‍ശിപ്പിക്കും. അതേസമയം ബിജെപി പ്രചാരണ പരിപാടികളും തുടരുകയാണ്. അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം ഡല്‍ഹിയിലെ അതിശൈത്യം വകവെയ്ക്കാതെ കര്‍ഷക സമരം 23ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേന്ദ്രം മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം നിര്‍ത്തില്ല എന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. ദേശീയപാത ഉപരോധം തുടരുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കത്തെഴുതി. താങ്ങുവില നിര്‍ത്താലാക്കുമെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ കര്‍ഷകര്‍ വിശ്വസിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് മന്ത്രിയുടെ കത്ത്. താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും കത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.

‘ചില കര്‍ഷക സംഘടനകള്‍ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. അത്തരം അഭ്യൂഹങ്ങള്‍ നീക്കേണ്ടത് എന്റെ ചുമതലയാണ്. റെയില്‍വേ ട്രാക്കുകളില്‍ ഇരിക്കുന്നവര്‍ക്ക്, നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികര്‍ക്ക് റേഷന്‍ എത്തിക്കുന്നതിന് തടസം സൃഷ്ടിക്കുന്നവര്‍ക്ക്, കര്‍ഷകരാകാന്‍ കഴിയില്ല’ എന്നാണ് കത്തില്‍ കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കിത്.

Exit mobile version