ദേശീയ പൗരത്വ രജിസ്റ്റര്‍; അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മാസത്തെ സമയം കൂടി കോടതി നീട്ടി നല്‍കി

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരാന്‍ നേരത്തെ ജൂലൈ 31 നായിരുന്നു സമയം നല്‍കിയിരുന്നത്.

ന്യൂഡല്‍ഹി; ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മാസത്തെ സമയം കൂടി കോടതി നീട്ടി നല്‍കി. ഓഗസ്റ്റ് 31 ലേക്കാണ് സമയം നീട്ടി നല്‍കിയത്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരാന്‍ നേരത്തെ ജൂലൈ 31 നായിരുന്നു സമയം നല്‍കിയിരുന്നത്.

അതെസമയം, നിയമവിരുദ്ധ കുടിയേറ്റക്കാര്‍ കരടില്‍ ഇടം പിടിച്ചതിനാല്‍ ആസ്സാമിലെ അതിര്‍ത്തി ജില്ലകളിലെ പിഴവുകള്‍ തിരുത്താന്‍ കരട് പൗരത്വ പട്ടികയില്‍ വീണ്ടും പരിശോധന നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളി.

Exit mobile version