പതിനെട്ട് വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാം; മതപരിവർത്തനം നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന സുപ്രധാന പരാമർശവുമായി സുപ്രീംകോടതി. പതിനെട്ട് വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു.

വ്യക്തികൾക്ക് ഭരണഘടന ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നുണ്ടെന്നും സുപ്രീം കോടതി പരാമർശിച്ചു. നിർബന്ധിത മതപരിവർത്തനം, മന്ത്രവാദം തുടങ്ങിയവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. ജസ്റ്റിസ്ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

Exit mobile version