അയോധ്യ തര്‍ക്ക ഭൂമി കേസ്; മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന് ഭരണഘടന ബെഞ്ച്; മധ്യസ്ഥ ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജൂലൈ 31 ന് സമര്‍പ്പിക്കാനും നിര്‍ദേശം

ഹര്‍ജികള്‍ പരിഗണിക്കുന്നത് ഓഗസ്റ്റ് 2 ലേക്ക് മാറ്റി.

ന്യൂഡല്‍ഹി; അയോധ്യ തര്‍ക്ക ഭൂമി കേസിലെ മധ്യസ്ഥ ചര്‍ച്ചകള്‍ നിലവില്‍ തുടരാമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്. മധ്യസ്ഥ ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജൂലൈ 31 ന് സമര്‍പ്പിക്കാനും നിര്‍ദേശം. മധ്യസ്ഥ ചര്‍ച്ചകളിലെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കുമെന്നും കോടതി പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കുന്നത് ഓഗസ്റ്റ് 2 ലേക്ക് മാറ്റി.

പ്രശ്‌ന പരിഹാരത്തിന് നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട്, ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയോട് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.

തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും, അതിനാല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കണം എന്നും ആവശ്യപ്പെട്ട്, കേസിലെ ഹര്‍ജിക്കാരനായ ഗോപാല്‍ സിംഗിന്റെ ആവശ്യം പരിഗണിക്കവേയാണ് മധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.

Exit mobile version