മുസ്ലിം പള്ളിക്കൊപ്പം ക്ഷേത്രവും പണിത് മുൻഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സൽമ

അലിഗഢ്: മതസൗഹാർദ്ദത്തിന്റെ മാതൃകയായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സൽമയുടെ സത്പ്രവർത്തി. ഉത്തർപ്രദേശിലെ അലിഗഢിൽ സൽമ നടത്തുന്ന ‘ചാച്ചാ നെഹ്രു മദ്രസ’യുടെ പരിസരത്ത് മുസ്ലിം പള്ളിക്കൊപ്പം ക്ഷേത്രവും പണിയുന്നു. അവിടെ പഠിക്കുന്ന കുട്ടികളുടെ സുരക്ഷയുറപ്പാക്കുക കൂടിയാണ് ഇതിലൂടെ താൻ ലക്ഷ്യമിടുന്നതെന്ന് സൽമ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹിന്ദു, മുസ്ലിം സമുദായത്തിലെ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. ഇവിടത്തെ ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾ പള്ളിയിലും അമ്പലത്തിലും പ്രാർത്ഥിക്കാനായി പുറത്ത് പോകാറാണ് പതിവ്. അങ്ങനെ പോകുമ്പോൾ അവർക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം സ്ഥാപനത്തിനാണ്. അതിനാൽ, കുട്ടികളുടെ സുരക്ഷയുറപ്പാക്കാനാണ് മദ്രസാ പരിസരത്തുതന്നെ ദേവാലയങ്ങൾ പണികഴിപ്പിക്കുന്നതെന്ന് സൽമ പറഞ്ഞു.

ഹിന്ദു-മുസ്ലിം സമുദായങ്ങളിൽ നിന്നായി ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.

Exit mobile version