വിസ്താര എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു

ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലാണ് സര്‍വീസ് ആരംഭിക്കുന്നത്

മുംബൈ: ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്കാണ് സര്‍വീസ്.

ഡല്‍ഹി-മുംബൈ എന്നിവടങ്ങളില്‍ നിന്ന് പ്രതിദിന സര്‍വീസുകളാണ് നടത്തുക. ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലാണ് സര്‍വീസ് ആരംഭിക്കുന്നത്.

രാജ്യത്തെ 23 ഇടങ്ങളിലേക്കായി ഇപ്പോള്‍ പ്രതിവാരം 1,200 സര്‍വീസുകളാണ് വിസ്താര നടത്തുന്നത്. സിംഗപ്പൂര്‍ സര്‍വീസ് വിജയകരമായാല്‍ മറ്റിടങ്ങളിലേക്ക് കൂടി വിസ്താര സര്‍വീസുകള്‍ ആരംഭിക്കും.

Exit mobile version