ട്വിറ്റര്‍ ഫോളോ വിനയായി; വിവാദങ്ങള്‍ക്കൊടുവില്‍ ബൂമ്ര അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്തു

വിവാദങ്ങള്‍ക്കൊടുവില്‍ നടി അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്ര. കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ സജീവ ചര്‍ച്ചയായിരുന്നു ഇരുവരുടെയും സൗഹൃദം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വരെ ഗോസിപ്പുകള്‍ ഉയര്‍ന്നു. ഇതിനെല്ലാം കാരണം ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക നടി അനുപമ മാത്രമായിരുന്നു, ഇതാണ് വിവാദങ്ങള്‍ ചൂടുപിടിപ്പിച്ചത്.

ബൂമ്രയുടെ ഫോളോ ലിസ്റ്റില്‍ അന്ന് വെറും 25 പേര്‍മാത്രമാണ് ഉണ്ടായിരുന്നത്. അതിലായിരുന്നു അനുപമ ഉള്‍പ്പെട്ടത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, എംഎസ് ധോണി യുവരാജ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും റോജര്‍ ഫെഡറര്‍, ഇബ്രഹമോവിച്ച് പോലുള്ള കായിക താരങ്ങളും മാത്രമാണ് ബൂമ്രയുടെ ഫോളോ ലിസ്റ്റില്‍ ഉള്ളത്.

താനും ബൂമ്രയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അനുപമ പിന്നാലെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചര്‍ച്ചകള്‍ സജീവമായതോടെ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബൂമ്ര. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ബൂമ്രയെ പിന്തുടരുന്നത് 1.43 മില്ല്യണ്‍ ആളുകളാണ്.

Exit mobile version