മരിച്ചത് അനുപമ പഥക്ക്, തെരയുന്നത് അനുപമ പരമേശ്വരനെയും..! ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ നിറയുന്നത് അനുപമ പരമേശ്വരന്റെ പേര്

ഭോജ്പുരി സിനിമാ നടി അനുപമ പഥക്ക് ആത്മഹത്യ ചെയ്തതിനു പിന്നാലെ ഗൂഗിളില്‍ നിറയുന്നത് മലയാളിത്തിന്റെ പ്രിയ നടി അനുപമ പരമേശ്വരന്റെ പേരാണ്. കഴിഞ്ഞ ദിവസം മുതലാണ് അനുപമയുടെ പേര് പട്ടികയില്‍ ഇടംനേടിയത്. രണ്ട് നടിമാരുടേയും പേരിന്റെ തുടക്കം ഒന്നായതാണ് പട്ടികയില്‍ ഇടംനേടാന്‍ കാരണം.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഭോജ്പുരി നടി അനുപമ പഥക്കിനെ മുംബൈയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അനുപമ പരമേശ്വരനെ തിരയാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ ഗൂഗിള്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ നോക്കിയാല്‍ അനുപമയുടെ പേര് കാണാം. തെരച്ചില്‍ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ വിഷയങ്ങള്‍ ഇടം നേടുക.

മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന അനുപമ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ്.

Exit mobile version