അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഗായിക സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് സപ്ന ബിജെപിയില്‍ ചേര്‍ന്നത്

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് സപ്ന ബിജെപിയില്‍ ചേര്‍ന്നത്. സപ്നയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഏറെ ചര്‍ച്ചയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത്.

തെരഞ്ഞെടുപ്പിനിടെ പ്രിയങ്ക ഗാന്ധിയോടൊപ്പമുള്ള സപ്ന ചൗധരിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സപ്ന കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ അതൊക്കെ സപ്ന നിഷേധിച്ചിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി റാം ലാല്‍ എന്നിവരും സപ്നയുടെ ബിജെപി പ്രവേശനത്തിനു സാക്ഷികളായി. ഇന്ന് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ആദ്യമായി അംഗത്വം നേടിയത് സപ്നയാണ് .

ടെലിവിഷന്‍ ഷോയായ ബിഗ് ബോസിലൂടെ പ്രശസ്തയായ സപ്ന ചൗധരി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തില്‍ സജീവമായിരുന്നു.

Exit mobile version