കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; 12 വിമത ഭരണകക്ഷി എംഎല്‍എമാര്‍ സ്പീക്കറെ കണ്ടു; അനുനയത്തിന് ഡികെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. 12 വിമത എംഎല്‍എമാര്‍ വിധാന്‍സൗദയിലെത്തി സ്പീക്കറെ കാണുന്നു. ഭരണകക്ഷി എംഎല്‍എമാരായ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറെ കാണാനായി എത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ നിയമസഭാസ്പീക്കറെ കണ്ടത്. ഈ 12 എംഎല്‍എമാരും നിയമസഭാംഗത്വം രാജിവച്ചേക്കുമെന്നാണ് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഢിയും രാജിപ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇവരെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസിലെ പ്രബല നേതാവ് ഡികെ ശിവകുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എംഎല്‍എമാര്‍ ആരും രാജിവയ്ക്കില്ലെന്ന് മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. അതേസമയം, മൂന്ന് എംഎല്‍എമാര്‍ സ്പീക്കറെ കാണാതെ ഡികെ ശിവകുമാറിനൊപ്പം മടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 224 അംഗ നിയമസഭയില്‍ 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന അവസ്ഥായാണ്.

Exit mobile version