സര്‍ക്കരിലെ രംഗങ്ങള്‍ നീക്കം ചെയ്തു..! വീട്ടുപകരണങ്ങള്‍ തീയിലിട്ട് നശിപ്പിച്ച് വിജയ് ആരാധകരുടെ പ്രതിഷേധം

ചെന്നൈ: ഇളയ ദളപതി വിജയ് നായകനായ സര്‍ക്കാരിലെ രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതിനെ ചൊല്ലി വാജയ് ആരാധകര്‍ ശക്തമായ പ്രതിഷേധിഷേധത്തില്‍. എഐഎഡിഎംകെ സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ നശിപ്പിച്ചാണ് വീട്ടുപകരണങ്ങളും ഇലക്ടട്രോണിക്‌സ് ഉപകരണങ്ങളും തീവെച്ച് നശിപ്പിക്കുകയാണ് ജനങ്ങള്‍. ഇതിന്റെ വീഡിയോ അവര്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ ചില വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയേയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് എഐഎഡിഎംകെയാണ് രംഗത്തുവന്നത്. കൂടാതെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ബാനറുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്തതിനാണ് ആരാധകര്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നത്.

Exit mobile version