യുഎഇ വിദേശകാര്യ മന്ത്രി ജൂലൈ 7ന് ഇന്ത്യ സന്ദര്‍ശനത്തിനെത്തും

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം

അബുദാബി: യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജൂലൈ 7ന് ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

ഈ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ വെച്ചുനടന്ന ഇസ്ലാമിക രാജ്യങ്ങളുടെ 46-ാം ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥി രാഷ്ട്രമായി യുഎഇ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ചത്. ജൂലൈ ഏഴിന് എത്തുന്ന യുഎഇ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Exit mobile version