പൊള്ളുന്ന വെയില്‍, കത്തിയെരിഞ്ഞ് റെയില്‍വെ പ്ലാറ്റ് ഫോം; ചെരുപ്പില്ലാതെ നടന്ന കുഞ്ഞനുജത്തിയെ എടുത്ത് എളിയില്‍ ഇരുത്തി സഹോദരന്‍; വീഡിയോ

എവിടെ വെച്ച് എപ്പോള്‍ ഷൂട്ട് ചെയ്തതാണെന്ന് അറിയാത്ത വീഡിയോ ഇപ്പോള്‍ പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുകയാണ്.

വിശക്കുന്ന അനുജത്തിക്ക് സ്വന്തം വിശപ്പ് അടക്കി വാരികൊടുത്തും, വിവാഹം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ സഹോദരനെ കെട്ടിപ്പിടിച്ച് കരയുന്ന അനുജത്തിയും. തുടങ്ങി നിരവധി കഥകളാണ് സഹോദര സ്‌നേഹത്തിന്റെ ആഴം തുറന്ന് കാണിക്കുന്നത്. അതില്‍ ഏറെ ശ്രദ്ധ നേടുന്നത് കുട്ടികള്‍ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങളാണ്.

കുഞ്ഞനുജത്തിക്ക് ചോറു വാരി കൊടുത്തും, മുടി കെട്ടി കൊടുത്തും സ്‌കൂളിലേയ്ക്ക് പോകുമ്പോള്‍ ബാഗ് ചുമന്നും എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത നിരവധി ഉദാഹരണങ്ങളാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ഇപ്പോള്‍ അത്തരത്തിലൊരു സ്‌നേഹ ബന്ധം തന്നെയാണ് ഇവിടെയും നിറയുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നഗ്‌നപാദരായി നടക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് വീഡിയോയില്‍.

നടക്കുന്നതിനിടെ അനുജത്തിയെ സഹോദരന്‍ എടുത്ത് എളിയില്‍ വെച്ച് മുന്‍പോട്ട് നടക്കുകയാണ്. അവളുടെ കാല്‍ പൊള്ളുന്നുണ്ടോ എന്ന തോന്നലാണ് സഹോദരനെ പ്രേരിപ്പിച്ചതെന്നാണ് സോഷ്യല്‍മീഡിയയുടെ പക്ഷം. ഇടക്ക് മടുക്കുമ്പോള്‍ നിലത്തു നിര്‍ത്തി വീണ്ടും എടുത്തുകൊണ്ട് നടക്കുന്നതും കാണാം.

”തനിക്ക് കാല് പൊള്ളിയാലും തന്റെ അനിയത്തിക്ക് കാല് പൊള്ളരുതെന്ന് കരുതി അവളെ എടുത്ത് നടക്കുന്ന കുഞ്ഞ് ചേട്ടന്‍” എന്ന അടിക്കുറിപ്പോടെയാണ് സംഭവം പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്നതില്‍ വ്യക്തത വന്നിട്ടില്ല. എവിടെ വെച്ച് എപ്പോള്‍ ഷൂട്ട് ചെയ്തതാണെന്ന് അറിയാത്ത വീഡിയോ ഇപ്പോള്‍ പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുകയാണ്.

Exit mobile version