നികുതി ഇടപാടുകള്‍ എളുപ്പമാക്കാന്‍ പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ്; നിര്‍മ്മല സീതാരാമന്‍

രണ്ടാം മോഡി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്

ന്യൂഡല്‍ഹി: ആദായനികുതി അടയ്ക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമല്ല. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം. രണ്ടാം മോഡി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 120 കോടിയിലധികം പേര്‍ക്ക് ആധാര്‍കാര്‍ഡ് ഉണ്ട്.

ഈ സാഹചര്യത്തില്‍ നികുതി ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ പാന്‍ കാര്‍ഡിനെക്കാള്‍ ആധാര്‍ കാര്‍ഡിന് സാധിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. അഞ്ച് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 7 ശതമാനവും രണ്ട് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 3 ശതമാനവും സര്‍ചാര്‍ജ് ഈടാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.

Exit mobile version