കനത്ത മഴ; മുംബൈയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്തു

തിങ്കളാഴ്ച രാത്രി 11:45ന് ജയ്പൂര്‍-മുംബൈ സ്‌പൈസ് ജെറ്റിന്റെ എസ്ജി 6237 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. അതേസമയം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു

ന്യൂഡല്‍ഹി: മുംബൈയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നീക്കി. തിങ്കളാഴ്ച രാത്രി 11:45ന് ജയ്പൂര്‍-മുംബൈ സ്‌പൈസ് ജെറ്റിന്റെ എസ്ജി 6237 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. അതേസമയം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം തെന്നിമാറിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പ്രധാന റണ്‍വെ താത്കാലികമായി അടച്ചിട്ടിരുന്നു. എന്നാല്‍ മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേയിലെ പ്രവര്‍ത്തനം ഇന്നുമുതല്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി 11.10 ന് റണ്‍വേയില്‍ നിന്ന് സ്പൈസ് ജെറ്റ് നീക്കിയതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. മുംബൈയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

Exit mobile version