വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് അര്‍ധസഹോദരിമാര്‍ വിവാഹിതരായി; ആദ്യ സ്വവര്‍ഗ്ഗവിവാഹത്തിന്റെ ഞെട്ടലില്‍ വാരണസി

വാരണസി: രാജ്യത്ത് സ്വവര്‍ഗ്ഗ വിവാഹം. വാരണസിയിലെ ഒരു കുടുംബത്തിലെ അര്‍ധസഹോദരിമാരാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായത്. നഗരത്തിലെ ഒരു ശിവക്ഷേത്രത്തില്‍ പുരോഹിതന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രോഹാനിയയില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് വാരണസിയിലെ ശിവക്ഷേത്രത്തിലെത്തി വിവാഹം കഴിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹിതരായ പെണ്‍കുട്ടികള്‍ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ആദ്യ സ്വവര്‍ഗ്ഗ വിവാഹത്തിന്റെ ഞെട്ടലിലാണ് വാരണാസി.

വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനാകില്ലെന്നായിരുന്നു പുരോഹിതന്റെ നിലപാട്. എന്നാല്‍ വിവാഹം നടത്തി തരാതെ തിരികെപോകില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍തന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് പുരോഹിതന്‍ വിവാഹചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്.

സംഭമറിഞ്ഞ് നിരവധിപേര്‍ ക്ഷേത്രപരിസരത്ത് എത്തിയെങ്കിലും സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുന്‍പ് പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍നിന്നും മടങ്ങി. ഇതിനിടെ വിവാഹം നടത്തികൊടുത്തതിന് പുരോഹിതനെതിരെ വിമര്‍ശനമുയര്‍ന്നു

കാന്‍പൂരില്‍ നിന്ന് ബന്ധുവീട്ടില്‍ നിന്ന് പഠിക്കാനെത്തിയ പെണ്‍കുട്ടിയാണ് അര്‍ധസഹോദരിയെ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പെണ്‍കുട്ടികള്‍ വിവാഹിതരായത്.

Exit mobile version