കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തിവാരെ അണക്കെട്ട് തകര്‍ന്നു; 25 ഓളം പേരെ കാണാതായി, 15 വീടുകള്‍ ഒഴുകിപ്പോയി

അണക്കെട്ട് പൊട്ടിയത് കാരണം സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിരിക്കുകയാണ്

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തിവാരെ അണക്കെട്ട് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത്തഞ്ചോളം പേരെ കാണാതായി. പതിനഞ്ച് വീടുകള്‍ ഒലിച്ചു പോയി. അണക്കെട്ട് പൊട്ടിയത് കാരണം സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിരിക്കുകയാണ്. അതേസമയം രണ്ട് പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചു.

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ കനത്ത മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 42 ആയി. റെയില്‍-റോഡ് ഗതാഗതം ആകെ താറുമാറായി കിടക്കുകയാണ്. ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.

അടുത്ത രണ്ട് ദിവസം കൂടി മുംബൈയില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Exit mobile version