മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനും യോഗങ്ങളില്‍ പങ്കെടുക്കാനും ‘പകരക്കാരനെ’ വെച്ച് സണ്ണി ഡിയോള്‍; വിവാദം കത്തുന്നു

എഴുത്തുകാരനായ ഗുര്‍പ്രീത് സിങ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയെയാണ് സണ്ണി ഡിയോള്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

ചണ്ഡീഗഢ്: ബിജെപി ടിക്കറ്റില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് വിജയിച്ച ചലച്ചിത്രതാരം സണ്ണി ഡിയോള്‍ പ്രതിനിധിയെ വെച്ചത് വിവാദം കത്തുന്നു. മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനും യോഗങ്ങളില്‍ പങ്കെടുക്കാനുമെല്ലാണ് സണ്ണി ഡിയോള്‍ പകരക്കാരനെ വെച്ചത്.

എഴുത്തുകാരനായ ഗുര്‍പ്രീത് സിങ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയെയാണ് സണ്ണി ഡിയോള്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. താന്‍ തിരക്കിലാണെന്നും നേതാവ് പറയുന്നു. സണ്ണി ഡിയോളിന്റെ ഈ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഗുര്‍ദാസ്പൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തത് സണ്ണി ഡിയോളിനാണ് അല്ലാതെ അദ്ദേഹം വച്ച പ്രതിനിധിക്കല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്തര്‍ സിങ് രണ്ഡാവ പ്രതികരിച്ചു.

സണ്ണി ഡിയോളിന്റെ നടപടി ഗുരുദാസ്പൂരിലെ ജനങ്ങളെ വഞ്ചിക്കലാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം ഉത്തരവാദിത്വങ്ങളില്‍ ഒളിച്ചോടുകയല്ല, 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വേണ്ടിയാണ് താനടക്കമുള്ളവരെ ഉള്‍പ്പെടുത്തി സണ്ണി ടീം തയ്യാറാക്കിയതെന്ന് ഗുര്‍പ്രീത് സിങ് പറഞ്ഞു.

Exit mobile version