മഹാരാഷ്ട്രയില്‍ കനത്തമഴ: വാഹനങ്ങള്‍ പോകുന്നതിനിടെ റോഡ് രണ്ടായി മുറിഞ്ഞു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

ജല്‍ന: കനത്ത മഴയ്ക്കിടെ മഹാരാഷ്ട്രയിലെ മറാത്ത് വാഡയിലെ ജല്‍നയില്‍ വാഹനങ്ങള്‍ കടന്ന് പോകവെ റോഡ് രണ്ടായി മുറിഞ്ഞ് വേര്‍പ്പെട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് റോഡ് മുറിഞ്ഞുപോകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ഒരു വാഹനം ഭാഗ്യത്തിനാണ് അപകടത്തില്‍പ്പെടാതിരുന്നത്. ഈ വാഹനം കടന്ന് പോയതിന് തൊട്ട് പിറകെയാണ് റോഡ് തകര്‍ന്നത്. രണ്ട് ദിവസമായി സംസ്ഥാനത്ത് കനത്ത് മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പുനയില്‍ മതില്‍ തകര്‍ന്ന് വീണ് 15 പേര്‍ മരിച്ചിരുന്നു. ജൂലായ് രണ്ടുവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചന നല്‍കുന്നത്.

Exit mobile version