സന്ദര്‍ശകര്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കണം; ലഖ്‌നൗവിലെ ചരിത്ര സ്മാരകം കാണാന്‍ എത്തുന്നവര്‍ക്ക് പുതിയ നിബന്ധനയുമായി ജില്ലാ മജിസ്ട്രേറ്റ്

ലഖ്‌നൗവിലെ ഷിയ സമുദായത്തിന്റെ താല്‍പര്യ പ്രകാരമാണ് മജിസ്ട്രേറ്റായ കൗശല്‍ രാജ് ശര്‍മ്മ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്

ലഖ്‌നൗ: ഇനി മുതല്‍ ലഖ്‌നൗവിലെ ചരിത്ര സ്മാരകമായ ഇമാംബറ കാണാന്‍ എത്തുന്നവര്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണം. ജില്ലാ മജിസ്‌ട്രേറ്റാണ് ഇത്തരത്തിലുള്ള ഒരു ഉത്തരവ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ചാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ലഖ്‌നൗവിലെ ഷിയ സമുദായത്തിന്റെ താല്‍പര്യ പ്രകാരമാണ് മജിസ്ട്രേറ്റായ കൗശല്‍ രാജ് ശര്‍മ്മ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ഇട്ട് വരാത്തവര്‍ക്കും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കും ലഖ്‌നൗവിലെ ചെറിയ ഇമാംബറിലും വലിയ ഇമാംബറിലും പ്രവേശനം അനുവദിക്കില്ലെന്നാണ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞിരിക്കുന്നത്. ഇതിന് പുറമെ സ്മാരകത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version