അഖിലേഷ് ഒരു മുസ്ലീം വിരുദ്ധന്‍; തെരഞ്ഞെടുപ്പില്‍ മുസ്ലീംകളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടതായി മായാവതി

മുസ്ലിംകള്‍ക്കു ടിക്കറ്റ് നല്‍കരുതെന്നും അവര്‍ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ മത ധ്രുവീകരണമുണ്ടാവുമെന്നുമായിരുന്നു അഖിലേഷ് തന്നോട് പറഞ്ഞത്

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംകളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തന്നോട് പറഞ്ഞിരുന്നതായി ബിഎസ് പി അധ്യക്ഷ മായാവതി. ലഖ്‌നൗവില്‍ പാര്‍ട്ടി യോഗത്തിനിടെയാണ് മായാവതി ഇക്കാര്യം പറഞ്ഞത്. അഖിലേഷ് ഒരു മുസ്ലീം വിരുദ്ധനാണെന്നും മായാവതി ആരോപിച്ചു.

മുസ്ലിംകള്‍ക്കു ടിക്കറ്റ് നല്‍കരുതെന്നും അവര്‍ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ മത ധ്രുവീകരണമുണ്ടാവുമെന്നുമായിരുന്നു അഖിലേഷ് തന്നോട് പറഞ്ഞത്. എന്നാല്‍ താന്‍ അത് അനുസരിച്ചില്ലെന്നും മായാവതി വ്യക്തമാക്കി. ദലിതരോടും യാദവര്‍ അല്ലാത്തവരോടും അനീതി പ്രവര്‍ത്തിച്ചതിലാണ് ഈ വിഭാഗങ്ങളുടെ വോട്ടു എസ് പിക്ക് കുറഞ്ഞതെന്നും അവര്‍ പറഞ്ഞു.

ബിഎസ് പിക്കു പത്തു സീറ്റിലെങ്കിലും ജയിക്കാനായത് എസ് പിയുടെ പിന്തുണ കൊണ്ട് മാത്രമാണെന്നാണ് അവര്‍ പറഞ്ഞു നടക്കുന്നത്. എന്നാല്‍ സത്യത്തില്‍ എസ് പിക്ക് അഞ്ചു സീറ്റ് കിട്ടിയത് ബിഎസ് പി കൂടെ നിന്നതുകൊണ്ടാണെന്നും എസ് പി പല സീറ്റുകളിലും ബിഎസ് പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും മായാവതി ആരോപിച്ചു.

Exit mobile version