‘പൊട്ടിച്ചിരിക്കണോ അതോ കരയണോ’ ചാണക ചികിത്സയില്‍ വീഡിയോ പങ്കുവെച്ച് അഖിലേഷ് യാദവിന്റെ ചോദ്യം

Akhilesh Yadav | Bignewslive

ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാനുള്ള ഒരു വിഭാഗക്കാരുടെ ചാണക ചികിത്സയില്‍ പരിഹാസം കലര്‍ന്ന ചോദ്യവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസമാണ് ഗുജറാത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ആളുകള്‍ പശുവിന്റെ ചാണകവും മൂത്രവും ശരീരത്തു പുരട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച ശേഷം, ‘ഇതു കണ്ടിട്ട് പൊട്ടിച്ചിരിക്കണോ അതോ കരയണമോ’ എന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു. ആളുകള്‍ ചാണകവും ഗോമൂത്രവും ശരീരത്തില്‍ പുരട്ടുന്നതിന്റെയും പശുക്കളെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് കൊടുമ്പിരി കൊണ്ടുനില്‍ക്കെ, ഇത്തരം നടപടികള്‍ ഉചിതമാണോ എന്ന ചോദ്യവും ഉയരുകയാണ്. വീഡിയോയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇങ്ങനെ ചെയ്യുന്നത് മറ്റു രോഗങ്ങള്‍ ബാധിക്കാന്‍ കാരണമായേക്കുമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വിമര്‍ശനങ്ങള്‍ നാനാഭാഗങ്ങളില്‍ നിന്ന് ഉയരുമ്പോഴും ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇത്തരം കോവിഡ് ‘ചികിത്സ’കള്‍ തുടരുകയാണ്. സാഹചര്യത്തിലാണ് അഖിലേഷ് യാദവിന്റെ പരിഹാസ്യ ചോദ്യവും എത്തുന്നത്.

Exit mobile version