അവസാനം ഇല്ലാത്ത ഏറ്റുമുട്ടല്‍ ; സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരല്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ദരംദോറ മേഖലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

സേനക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലായിരുന്നു ഭീകരരെ കണ്ടെത്തിയത്. സുരക്ഷാസേനയുടെ തിരിച്ചടിയില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശവാസികളായ റാഫി ഹസന്‍ മിര്‍, സുഹൈല്‍ അഹമ്മദ് ഭട്ട്, ഷൗക്കത്ത് അഹമ്മദ് മിര്‍, ആസാദ് അഹമ്മദ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് വക്താവ് അറിയിച്ചു.

2015-ലാണ് ഷൗക്കത്ത് ഭീകരവാദത്തിലേക്കു തിരിയുന്നത്. മറ്റുള്ളവര്‍ അടുത്തിടെയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്നും പോലീസ് അറിയിച്ചു.

Exit mobile version