മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ യാഗം നടത്തി തമിഴ്‌നാട്ടിലെ മന്ത്രിമാര്‍

ചെന്നൈ: കൊടുംവരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ യാഗം നടത്തി തമിഴ്‌നാട്ടിലെ മന്ത്രിമാര്‍. മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍, സെങ്കോട്ടിയാന്‍, സെല്ലുര്‍ കെ രാജു, എസ്പി വേലുമണി എന്നീ മന്ത്രിമാരും എംഎല്‍എ വിവി രാജന്‍ ചെല്ലപ്പയുമാണ് യാഗത്തില്‍ പങ്കെടുത്തത്.

ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ ചെന്നൈയിലെ ശിവക്ഷേത്രത്തില്‍ യാഗത്തില്‍ പങ്കെടുത്തു. മുനിസിപ്പല്‍ ഭരണ വകുപ്പ് മന്ത്രി എസ്പി വേലുമണി കോയമ്പത്തൂരിലെ പാട്ടീശ്വരം ക്ഷേത്രത്തില്‍ യാഗത്തില്‍ പങ്കെടുത്തു.

ഇദ്ദേഹത്തിന് പുറമെ സെങ്കോട്ടിയാന്‍, സെല്ലുര്‍ കെ രാജു എന്നീ മന്ത്രിമാരും മധുരൈ നോര്‍ത്ത് എംഎല്‍എ വിവി രാജന്‍ ചെല്ലപ്പയും വിവിധ ക്ഷേത്രങ്ങളില്‍ യാഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാന്‍ മറ്റ് വഴികള്‍ തേടുമെന്ന് ഈയിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു.

Exit mobile version