സ്ത്രീധനത്തെ ചെല്ലി തര്‍ക്കം; യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; പിന്നാലെ അറസ്റ്റ്

ഭാര്യ സകീനയുടെ പരാതിയില്‍ ഭര്‍ത്താവ് ആമിര്‍ മുക്താറിന് പുറമേ ഭര്‍തൃ മാതാവിനും സഹോദരനും ഭാര്യയ്ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

താനെ: മഹാരാഷ്ട്ര താനെയില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സകീനയുടെ പരാതിയില്‍ ഭര്‍ത്താവ് ആമിര്‍ മുക്താറിന് പുറമേ ഭര്‍തൃ മാതാവിനും സഹോദരനും ഭാര്യയ്ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2016 മെയ് 28നാണ് സകീനയും ആമിറും തമ്മില്‍ വിവാഹിതരായത്.

വിവാഹ കഴിഞ്ഞ് 15 ദിവസത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് തന്നെ നിരന്തരം ഭര്‍തൃ വീട്ടുകാര്‍
ഉപദ്രവിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതിനിടെ സകീനയ്ക്ക് ഒരു ജോലി ലഭിക്കുകയും കുടുംബത്തിനെ സാമ്പത്തികമായി സഹായം നല്‍കാമെന്ന് ഭര്‍തൃ മാതാവിനോട് പറഞ്ഞു.

ശേഷം എല്ലാ കാര്യങ്ങളും പുര്‍വ്വസ്ഥിതിയിലായതായും യുവതി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രസവ ആവശ്യത്തിനായി തന്റെ വീട്ടില്‍ പോയതോടെ കാര്യങ്ങള്‍ പഴയ പടിയായി. പ്രസവ ശേഷം തിരിച്ചെത്തിയ തന്നെ സ്വീകരിക്കാന്‍ ഭര്‍തൃ വീട്ടുകാര്‍ തയ്യാറായില്ലെന്ന് സകീന മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീട് യുവതിയുടെ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം ഭര്‍തൃ വീട്ടിലേക്ക് പോയെങ്കിലും ഉപദ്രവവും പീഡനവും തുടര്‍ന്നു. തുടര്‍ന്ന് ഒപ്പം പരസ്പരം വേര്‍പിരിയാമെന്ന് ആമിര്‍ പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു എന്ന് യുവതി പറഞ്ഞു.

ഇതോടെയാണ് സകീന ഭര്‍ത്താവിനെതിരെയും വീട്ടുകാര്‍ക്കെതിരെയും പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Exit mobile version