ടിക് ടോക് ചെയ്യാന്‍ യുവാവില്‍ നിന്ന് ആപ്പിള്‍ ഫോണ്‍ തട്ടിയെടുത്തു; പ്രതി പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: ടിക് ടോക്ക് ചെയ്യുന്നതിനായി ഐഫോണ്‍ തട്ടിയെടുത്ത ഇരുപത്കാരന്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധ നഗര്‍ സ്വദേശിയായ ജതിന്‍ നാഗനെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ചയായിരുന്നു സംഭവം. ഒഎല്‍എക്‌സ് വഴി വില്‍പനയ്ക്ക് വെച്ച ഐഫോണ്‍ 80,000 രൂപക്ക് ജതിന്‍ നാഗര്‍ വില്പന ഉറപ്പിച്ചു. ഫോണ്‍ വില്‍പനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ പ്രീത് വിഹാറില്‍വെച്ച് വൈകുന്നേരം ആറ് മണിക്ക് കാണാന്‍ ഇരുവരും തീരുമാനിച്ചു. ഇരുവരും കണ്ട് സംസാരിക്കുന്നതിനിടെ യുവാവ് മൊബൈല്‍ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയില്‍ നിന്ന് പോലീസ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
ടിക് ടോക്കില്‍ വീഡിയോ അപ്ലോഡ് ചെയ്ത് പണമുണ്ടാക്കാനാണ് ഫോണ്‍ തട്ടിപ്പറിച്ചതെന്ന് ജതിന്‍ പോലീസിനോട് പറഞ്ഞു. ആപ്പിള്‍ ഫോണിലാണെങ്കില്‍ കൂടുതല്‍ വ്യക്തതയോടെ വീഡിയോ ചെയ്യാന്‍ സാധിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും യുവാവ് ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി.

Exit mobile version